Saturday, June 7, 2008

Jayaram's Magic Lamb makes a silent release..!!!

ആരോരുമറിയാതെ മാജിക്‌ ലാമ്പ്‌ തെളിഞ്ഞു

മലയാള സിനിമ അന്പതും എഴുപത്തഞ്ചും റീലിസ്‌ കേന്ദ്രങ്ങലെന്ന നിലയിലേക്ക്‌‌ വളരുമ്പോള്‍ ജയറാമിന്റെ ഏറ്റവും പുതിയ (പഴയ) ചിത്രമായ മാജിക്‌ ലാമ്പ്‌ കോതമംഗലത്തെ ഒരു തിയറ്ററില്‍ മാത്രം റിലീസ്‌ ചെയ്‌ത സംഭവമാണ്‌ ജയറാമിന്റെ താരമൂല്യം വെളിപ്പെടുത്തുന്� �ത്‌.

ഷൂട്ടിംഗും ലാബ്‌ ജോലികളും പൂര്‍ത്തിയായി ഏറെക്കാലം പെട്ടിയില്‍ തന്നെ കിടന്നിരന്ന മാജിക്‌ ലാമ്പ്‌ ആരോരുമറിയാതെയാണ്� � എറണാകുളം ജില്ലയിലെ കോതമംഗലത്തെ തിയറ്ററിലൂടെയാണ്� � വെളിച്ചം കണ്ടത്‌.

ചിത്രത്തിന്റെ പോസ്‌റ്റര്‍ കണ്ട കോതമംഗലത്തുകാര്‍ അഭിനയം നിര്‍ത്തിപ്പോയ ദിവ്യ ഉണ്ണിയും ഖുശ്‌ബുവുമൊക്കെ ജയാറാമിന്റെ നായികമാരായി തിരിച്ചെത്തിയെന്� �്‌്‌്‌ കരുതി സന്തോഷിയ്‌ക്കുകയ� �ം ചെയ്‌തു.

ജയറാം മൂന്നു വേഷത്തിലെത്തുന്ന മാജിക്‌ ലാമ്പില്‍ നായികമാരായി ദിവ്യ ഉണ്ണിയും ഖുശ്‌ബുവുമൊക്കെയ� �ണുള്ളത്‌. ഇത്‌ കണ്ടാണ്‌ കോതമംഗലത്തുകാര്‍ തെറ്റിദ്ധരിയ്‌ക്� �പ്പെട്ടത്‌.

ആരോരുമറിയിക്കാതെ ഈ മാജിക്‌ ലാമ്പ്‌ തെളിഞ്ഞതിനെക്കുറ� �ച്ച്‌ പല തരം വാര്‍ത്തകളാണ്‌ പുറത്തു വരുന്നത്‌. 2000ല്‍ പൂര്‍ത്തിയായ ചിത്രം നിര്‍മാതാവിന്റെ വന്‍ സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന്‌ എട്ടു വര്‍ഷമായി റീലിസ്‌ ചെയ്യാന്‍ കഴിയാതെ പെട്ടിയ്‌ക്കുള്ള� �ല്‍ തന്നെ വിശ്രമിയ്‌ക്കുകയ� �യിരുന്നു.

അവസാനം വല്ല വിധേയനെയും വിതരണക്കാരെ കണ്ടെത്തി നിര്‍മാതാവ്‌ ചിത്രം പുറത്തെത്തിയ്‌ക്� �ാന്‍ തീരുമാനിച്ചു. ചിത്രം ഈയാഴ്‌ചയോടെ സംസ്ഥാനത്തൊട്ടാക� � റിലീസ്‌ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്� �ത്‌.

എന്നാല്‍ കോതമംഗലത്തെ തിയറ്റര്‍ ഉടമയും വിതരണക്കാരും തമ്മിലുള്ള ആശയ വിനിമയത്തിലെ പാളിച്ചകളാണ്‌ ഒരാഴ്‌ച മുമ്പേയുള്ള ഒറ്റപ്പെട്ട റീലിസിന്‌ കാരണമെന്നാണ്‌ ഒരു കഥ.

മാജിക്‌ ലാമ്പ്‌ വിതരണത്തിനായി എടുത്ത പുതിയ സംഘം കോതമംഗലത്ത്‌ ഒരു പരീക്ഷണ റിലീസ്‌ നടത്തിയതാണെന്നും വര്‍ത്തമാനമുണ്ട്� �. ചിത്രത്തിനു മേല്‍ എന്തെങ്കിലും കേസുണ്ടെങ്കില്‍ കോതമംഗലം റിലീസോടെ എല്ലാം വെളിപ്പെടുമെന്നാ� �ിരുന്നു വിതരണക്കാരുടെ കണക്കൂ കൂട്ടല്‍. എന്തായാലും ഈയാഴ്‌ച കേരളത്തിലെ മറ്റു കേന്ദ്രങ്ങളിലും മാജിക്‌ ലാമ്പ്‌ റിലീസ്‌ ചെയ്യുമെന്നാണ്‌ കരുതപ്പെടുന്നത്‌.

No comments: