Saturday, June 7, 2008

Aandavan:Malayalam Review

നായകന്‍: കലാഭവന്‍ മണി.
കഥ: രാജേഷ് ജയരാമന്‍.
തിരക്കഥ: ഗിരീഷ് കുമാര്‍.
സംവിധാനം: അക്ബര്‍ ജോസ്.
സിനിമ: നല്ല ബെസ്റ്റ്!

കലാഭവന്‍ മണിക്ക് ചില നടിമാര്‍ അയിത്തം കല്‍പ്പിച്ചിരിക്� �ുന്ന കാര്യം വായിച്ചിരുന്നു. നമുക്ക് അത് പറ്റില്ലല്ലോ. അതുമല്ല, മണി കഴിവുളള ഒരു നടനുമാണ്. എന്നാലും സിനിമ ഞാന്‍ മുക്കാല്‍ മണിക്കൂര്‍ മാത്രമേ കണ്ടുളളൂ. അതു വരെയുളള കഥ പറയാം.
മുരുകന്‍ എന്ന ആണ്ടവന്‍ ( മണി ) ഒരു ചേരിയിലെ Robin Hood ആണ്. പക്ഷെ പണിക്കര്‍ ( ജഗതി ) എന്ന പണക്കാരന്‍റെ പണം മാത്രമേ അയാള്‍ കക്കുകയുളളൂ. കാരണം പണ്ട് പണിക്കര്‍ ആണ്ടവന്‍റെ അച്ഛനെ കളളക്കേസില്‍ കുടുക്കുകയും കൊലപ്പെടുത്തുകയു� � ചെയ്തിട്ടുണ്ട്. അത് പോരാഞ്ഞിട്ട് ആണ്ടവനെയും കുട്ടിയായിരുന്നപ� �പോള്‍ കളളക്കേസില്‍ കുടുക്കി ദുര്‍ഗ്ഗുണപരിഹാര പാഠശാലയിലാക്കി. ഈ കളളക്കേസ് പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ സ്കൂളില്‍ അവന്‍റെ പക്ഷം പിടിക്കാന്‍ ഒരു പെണ്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുളളൂ. ആ പെണ്‍കുട്ടിയാവട്� �േ, കളളക്കേസ് ഉണ്ടാക്കാന്‍ സഹായിച്ച പൊലീസുകാരന്‍റെ മകളും.

ആണ്ടവന്‍ വലുതായശേഷം മോഷണം തുടങ്ങി. പണിക്കരുടെ പണം കട്ടെടുത്ത് എന്തെങ്കിലും ആവശ്യമുളള പാവപ്പെട്ടവര്‍ക്� �് കൊടുക്കും. അതായത്, നല്ലവനുക്ക് നല്ലവന്‍. ആവശ്യം കഴിഞ്ഞ് പണം ബാക്കി വരുകയാണെങ്കില്‍, അവനത് പൊലീസ് സ്റ്റേഷണിലേക്ക് എറിഞ്ഞ് കൊടുക്കുകയും ചെയ്യും. ചേരിക്കാരുടെ ദൈവമായ അവന്‍, വഴിയില്‍ കാണുന്ന അനാഥക്കുട്ടികളെയ� �ക്കെ എടുത്ത് വളര്‍ത്തും. എട്ടുപത്ത് പേരെയൊക്കെ ഒറ്റക്കിടിച്ച് റൊട്ടിയാക്കും. അത്യാവശ്യം കാണാന്‍ കൊളളാവുന്നതും പരിചവുമുളള, ചേരിയിലെ വേശ്യ കൂടെ കിടക്കാന്‍ ക്ഷണിച്ചാലും ആണ്ടവന്‍ അത് ചെയ്യില്ല. അവന്‍ താമസിക്കുന്നത് ഒരു ഒഴിഞ്ഞ വീട്ടിലെ തട്ടിന്‍പുറത്താണ� �. അങ്ങിനെ ഇരിക്കവേ ആ സ്ഥലത്ത് പുതിയ S.I. ചാര്‍ജ്ജെടുക്കുന� �നു. വനിതാ S.I. ആണ് ( സിന്ധു മേനോന്‍ ). പണ്ട്, കുട്ടിയായിരുന്നപ� �പോള്‍ ആണ്ടവനോട് sympathy കാണിച്ച അതേ പെണ്‍കുട്ടി. അവളുടെ അച്ഛന്‍ ഇപ്പോള്‍ ഒരു വശം തളര്‍ന്ന് കിടപ്പാണ്. ഇവര്‍ താമസിക്കുന്നതോ? ആണ്ടവന്‍ കിടന്നിരുന്ന വീട്ടിലും. ഇതിനിടയില്‍ പണിക്കരുടെ മകന്‍ C.I. ആയി അതേ സ്ഥലത്തേക്ക് വരുന്നു. വനിതാ S.I.-യെ കൊച്ചാക്കാനായി അയാളുടെ ഒരു ഗുണ്ട അവരെ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് അപമാനിക്കുന്നു…
എന്തുകൊണ്ട് ഞങ്ങള്‍ ഇടക്കുവെച്ചിറങ്ങ� � എന്ന് ഇപ്പൊ മനസ്സിലായിക്കാണു� �ല്ലോ.
സിനമയുടെ എല്ലാ വശങ്ങളും മോശമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സിന്ധു മേനോന്‍റെ അഭിനയം കണ്ടാല്‍ ഏത് ഗുണ്ടക്കും ഒന്ന് കൊടുക്കാന്‍ തോന്നും. ‌ജഗതിയെ സഹിക്കുക ബുദ്ധിമുട്ടായി തുടങ്ങിയിരിക്കുന� �നു.
‘ആണ്ടവന്‍’ കൊണ്ടുളള രണ്ട് ഗുണങ്ങളിലൊന്ന്, ഇതുമായി ബന്ധപ്പെട്ട് പ്രവൃത്തിച്ചവര്‍� �്ക് ശമ്പളം കിട്ടി എന്നുളളതായിരിക്ക� �ം. സിനിമ കാണാന്‍ ആകെ പത്തുമുപ്പത് പേരേ ഉണ്ടായിരുന്നുളളൂ. ചിത്രത്തിന്‍റെ രചയിതാക്കള്‍ക്കു� � സംവിധായകനും ഇനി അധികം സിനിമയെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഈ ദോഷം കൊണ്ടുളള രണ്ടാമത്തെ ഗുണം അതാണ്.

No comments: